യുദ്ധം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ – സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ബെംഗളൂരു: ഗൾഫ് മേഖലയിലുൾപ്പെടെ നിലനിൽക്കുന്ന യുദ്ധാന്തരീക്ഷം ഏറെ വേദനാജനകമാണെന്നും അധികാരമോഹങ്ങൾ നടത്തുന്ന പോരാട്ടങ്ങളിൽ എന്നും ഇരയാക്കപ്പെടുന്നത് നിഷ്കളങ്കരായ മനുഷ്യരാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുദ്ധം വിതക്കുന്നവർ തന്നെ അത് അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം. ലോകം സമാധാനത്തിലേക്ക് എത്രയും വേഗം മടങ്ങിയെത്താൻ നമുക്ക് പ്രാർത്ഥിക്കാം- അദ്ദേഹം ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് ഇഫ്താർ സംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.

ആത്മസംസ്കരണത്തിന്റെയും ക്ഷമയുടെയും മാസമായ റമദാൻ മനുഷ്യനെ സഹജീവികളോട് കൂടുതൽ കരുണയുള്ളവനാക്കി മാറ്റുന്നുവെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. വിശപ്പും ദാഹവും അനുഭവിച്ചറിയുന്നതിലൂടെ പാവപ്പെട്ടവന്റെ വേദന തിരിച്ചറിയാനാണ് നോമ്പ് നമ്മെ പഠിപ്പിക്കുന്നത്. ഇത്തരം ഒത്തുചേരലുകൾ ജാതിമത ഭേദമന്യേ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ അന്തരിച്ച പ്രമുഖ വ്യവസായി പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം നൽകിയ അത്യാധുനിക ഐസിയു/എൻഐസിയു ഡി-ലെവൽ ആംബുലൻസ് ചടങ്ങിൽ വെച്ച് സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു. ഇബ്രാഹിം ഹാജിയുടെ മകൻ പി.എ. അബ്ദുള്ള ഇബ്രാഹിം താക്കോൽ കൈമാറി. കാരുണ്യ പ്രവർത്തനങ്ങൾ കേവലം പ്രസംഗത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന വലിയ സന്ദേശമാണ് ഇതിലൂടെ എഐകെഎംസിസി നൽകുന്നതെന്നും തങ്ങൾ കൂട്ടിച്ചെർത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണവും ചടങ്ങിൽ നടന്നു.

മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി റഹീം ഖാൻ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹ്മദ്, കർണാടക സർക്കാർ ചീഫ് വിപ് സലീം അഹ്മദ് എം എൽ സി, ഡോ. പി.സി. ജാഫർ ഐ.എ.എസ്, എന്നിവർ വിശിഷ്ടാതിഥികളായി സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ. വികാസ്, അഡ്വ. ഇല്യാസ്, പി.കെ. ഷക്കീർ, കാഷിഫ് പാഷ, കാസർഗോഡ് മുനിസിപ്പൽ വൈസ് ചെയർമാൻ കെഎം ഹനീഫ്, സോമയ്യ, മധു എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്കായി സോഷ്യൽ എംപവർമെന്റ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫ്യൂഷൻ സ്റ്റുഡന്റ്സ് ക്യാമ്പ്’ ശ്രദ്ധേയമായി.

സുലൈമാൻ മേല്പത്തൂർ റമദാൻ പ്രഭാഷണവും ഡോ. അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണവും നടത്തി. എഐകെഎംസിസി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ. എം.എ. അമീറലി നന്ദിയും രേഖപ്പെടുത്തി.
SUMMARY: All India KMCC Bengaluru Central Committee ‘Grand Iftar Gathering’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

Related Articles

Popular Categories