എം.എം.എ റിലീഫ് കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റുവിതരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു. വിവിധ ശാഖകളിലായി പന്ത്രണ്ടിൽ പരം ഏരിയകളിൽ വിതരണം നടന്നു. കലാസി പാളയം, മജിസ്റ്റിക്, മൈസൂർ റോഡ്, ബിസിസി ലേഔട്ട്, ജെ.സി. നഗർ നീലസാന്ദ്ര, ആസാദ് നഗർ, ഡബിൾ റോഡ്, എൽ.ആർ. നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ഏരിയകളിലാണ് വിതരണം പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം എൽ ആർ നഗർ, ബൊമ്മനഹള്ളി, നീലസാന്ദ്ര ഭാഗങ്ങളിൽ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് നേരിട്ട് വന്നാണ് വിതരണം നടത്തിയത്. ബൊമ്മനഹള്ളി ബ്രാഞ്ചിൽ നടന്ന വിതരണച്ചടങ്ങിൽ സി.കെ. നൗഷാദ്, അസ്ക്കർ, നസീർ, സമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി കാലടി തുടങ്ങിയവർ പങ്കെടുത്തു.

ഇതുവരെ മൂവായിരത്തോളം കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്ന ആർ. സിപുരം, ജയനഗർ, നാഗർഭാവി , യശ്വന്ത പുരം, എം എസ് പാളയം തുടങ്ങിയ ഏരിയകളിൽ ഈ മാസം 12 ന് മുമ്പ് വിതരണം പൂർത്തിയാക്കും. മുൻകൂട്ടി ടോക്കൺ നൽകിയവർക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുൽ റഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി.ശംസുദ്ധീൻ കൂടാളി, ടി.പി. മുനീറുദ്ധീൻ, സുബൈർകായക്കൊടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.
SUMMARY: MMA relief kit distribution enters final phase

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും...

കൂടത്തായി കൊലപാതക പരമ്പര; കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ്...

കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ)...

ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരണം; യുവാവിനെതിരെ പരാതി നല്‍കി ദേവസ്വം അധികൃതര്‍

ആലപ്പുഴ: ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

Related Articles

Popular Categories