ബെംഗളൂരു: പിഎം-ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്ക് 750 എയർ കണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകൾ അനുവദിച്ചതായി കേന്ദ്ര സർക്കാർ. കർണാടകയിലെ 10 നഗരങ്ങൾക്കായി 750 ഇ-ബസുകൾ നീക്കിവച്ചിട്ടുണ്ടെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പിൽ പറയുന്നു. മൈസൂരു, മംഗളൂരു, ദാവണഗരെ, ശിവമോഗ, തുമകുരു, ബെലഗാവി, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, ബല്ലാരി, വിജയപുര തുടങ്ങിയ നഗരങ്ങളിലേക്കാണ് ബസുകൾ ലഭിക്കുക. പ്രധാന നഗരങ്ങളിൽ 100 ബസുകൾ വീതവും ചെറിയ നഗരങ്ങളിൽ 50 എണ്ണം വീതവും ലഭിക്കും.
3 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭവന, നഗരകാര്യ മന്ത്രാലയമാണ് (MoHUA) പദ്ധതി നടപ്പാക്കുന്നത്. 10,000 എയർ കണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകൾ ആണ് രാജ്യത്ത് ഒട്ടാകെ നിരത്തിലിറക്കുന്നത്.
SUMMARY: Center allocates 750 e-buses to Karnataka















