മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി വിദേശത്തുനിന്ന് കടത്തിയ 3.77 കോടി രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 4 കാസറഗോഡ് സ്വദേശികൾ അടക്കം അഞ്ചുപേർ പിടിയിലായി. രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരാണ്.

ദുബൈ, കാസറഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ള കള്ളക്കടത്തുകാരുമായി സഹകരിച്ച് രണ്ട് ഔട്ട്‌സോഴ്‌സ് എയർപോർട്ട് ജീവനക്കാർ സ്വർണ്ണക്കടത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എം.ആർ.യു ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്.

തിങ്കളാഴ്ച നടന്ന പരിശോധനയിൽ 2 കോടി രൂപ വില വരുന്ന 1.66 കിലോഗ്രാം സ്വർണവുമായി മൂന്ന് പേരെ പിടികൂടിയിരുന്നു. വിമാനത്തിലെ യാത്രക്കാരൻ ഇമിഗ്രേഷൻ കൗണ്ടറിന്റെ സമീപമുള്ള ടോയ്‌ലറ്റിൽ ഒളിപ്പിച്ച സ്വര്‍ണം താൽക്കാലിക ജീവനക്കാരനായ മംഗളൂരു സ്വദേശി അത് എടുക്കാൻ എത്തിയപ്പോഴാണ് അധികൃതർ പിടികൂടിയത്. ചോദ്യം ചെയ്തതോടെ കാസറഗോഡ് സ്വദേശിയായ ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കാത്തു നിൽക്കുന്ന ഒരാൾക്ക് സ്വര്‍ണം എത്തിച്ചു കൊടുക്കാനായിരുന്നു പദ്ധതി. പിന്നീട് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന് പുറത്തുവച്ച് നടന്ന പരിശോധനയിൽ കാസർകോട് സ്വദേശിയുടെ പക്കൽ നിന്ന് 73 ലക്ഷം രൂപ പിടിച്ചെടുത്തു. 3 പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം പ്രതികളുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല.

ഈ മാസം 14ന് രണ്ട് കാസറഗോഡ് സ്വദേശികളിൽ നിന്ന് 1.77 കോടി രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. സ്വര്‍ണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അന്വേഷണം തുടരുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
SUMMARY: Major gold seizure at Mangaluru Airport; five people, including Keralites, taken into custody.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ...

സംസ്ഥാനത്ത് ഇടിയും മഴയും തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

സ്വത്ത് തർക്കം: ബെംഗളൂരുവിൽ സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു, അഭിഭാഷകൻ ഒളിവിൽ

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരന്‍ അടിച്ചുകൊന്നു. ബെല്ലന്ദൂർ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗിയെ...

കോഴിക്കോട് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. രാമനാട്ടുകരയില്‍ നിന്ന്...

പാലസ് ഗ്രൗണ്ട്സിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന വിവാഹച്ചടങ്ങുകളെത്തുടർന്ന് നവംബർ 26, 27, 29...

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നുവെന്ന വിദ്വേഷ പരാമർശം; മലക്കംമറിഞ്ഞ് പ്രതാപ് സിംഹ

ബെംഗളൂരു: കുടക് മേഖലയിലേക്കു കുടിയേറിയ മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നതായി ആരോപിച്ച്...

Related Articles

Popular Categories