ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരാതിയില്‍ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് നടപടി. ബിജെപി അംഗം വിഗ്നേഷ് ശിശിർ നല്കിയ പരാതിയില്‍ തുടർനടപടികള്‍ സ്വീകരിക്കണമെന്ന നിർദേശവും ഇതോടെ റദ്ദായി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഗ്നേഷ് ശിശിർ നല്കിയ ഹർജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാൻ സുപ്രീംകോടതി കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിയുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന കാര്യവും സുപ്രീംകോടതി പരിഗണിച്ചു.
SUMMARY: Disproportionate assets case: Relief for Rahul Gandhi
















