ബെംഗളൂരുവിലെ മാലിന്യപ്രശ്നത്തിന് ജാപ്പനീസ് പരിഹാരം; ഒസാക്കയിലെ ‘വേസ്റ്റ് ടു എനർജി’ പ്ലാന്റ് സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ പ്രശ്നത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനുള്ള പഠനത്തിന്റെ ഭാഗമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംഘവും ജപ്പാനിലെ ഒസാക്കയിലുള്ള മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സന്ദർശിച്ചു. നഗരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അതിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള ജാപ്പനീസ് മാതൃകയാണ് സംഘം പരിചയപ്പെട്ടത്.

ഒസാക്കയിലെ മൈഷിമ വേസ്റ്റ് ടു എനർജി പ്ലാന്റിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. 2001 മുതൽ പ്രവർത്തിക്കുന്ന പ്ലാന്റിന് പ്രതിദിനം 900 ടൺ നഗരമാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. 32 മെഗാവാട്ടാണ് പ്ലാന്റിന്റെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷി. പ്ലാന്റിന്റെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ഉപയോഗിച്ചശേഷം അധികമുള്ളത് വൈദ്യുതി ഗ്രിഡിലേക്ക് കൈമാറുന്ന സംവിധാനവും ഇവിടെയുണ്ട്.

മാലിന്യം ശേഖരിക്കുന്നതുമുതൽ വേർതിരിക്കൽ, സംസ്കരണം, വൈദ്യുതി ഉൽപ്പാദനം, അവശിഷ്ടങ്ങളുടെ കൈകാര്യം ചെയ്യൽ എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സന്ദർശനത്തിനിടെ ചർച്ചയായി.

ബെംഗളൂരുവിൽ പ്രതിദിനം വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലുള്ള സംസ്കരണ സംവിധാനങ്ങൾ വിപുലീകരിക്കേണ്ടത് പ്രധാന വെല്ലുവിളിയാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ഊർജോൽപ്പാദനത്തിനും അവസരം ലഭിക്കും.ജപ്പാനിലെ സാങ്കേതികവിദ്യയും നഗരഭരണ മാതൃകകളും പഠിച്ച് കർണാടകയിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
SUMMARY: A Japanese solution for Bengaluru’s waste problem; Deputy Chief Minister D.K. Shivakumar visits a ‘waste-to-energy’ plant in Osaka.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ; കർശന നിർദേശവുമായി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലും ആറാം...

ആനകളുടെ എണ്ണം നിയന്ത്രിക്കാൻ ഗർഭനിരോധന മാർഗം; സുപ്രീംകോടതിയെ സമീപിക്കാൻ കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി...

ബെംഗളൂരു വിമാനത്താവളത്തിൽ 13 കോടിയിലധികം വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി 

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നെത്തിയ യാത്രക്കാരുടെ ബാഗേജുകളിൽനിന്ന് 13.13 കോടി...

ബാഗേപ്പള്ളിയിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയായ ബാഗേപ്പള്ളിയിൽ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം...

റാസല്‍ഖൈമ അപകടം; മരിച്ച അഞ്ച് മലയാളികളില്‍ നാല് പേരെ തിരിച്ചറിഞ്ഞു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലു മലയാളികളെ തിരിച്ചറിഞ്ഞു....

മഴയും ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിലെ ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 27 വരെ ഇടിമിന്നലോട് കൂടിയ...

ശബരിമല ട്രാൻസ്‌ജെൻഡര്‍ പ്രവേശനം; മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി

ചെന്നൈ: ശബരിമല ക്ഷേത്രത്തില്‍ ട്രാൻസ്‌ജെൻഡറുകള്‍ക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

കൊല്ലം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ്...

Related Articles

Popular Categories