60 ശതമാനം സീറ്റുകള്‍ വിമാനയാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കണമെന്ന നിര്‍ദേശം മരവിപ്പിച്ചു

ഡല്‍ഹി: വിമാനങ്ങളില്‍ 60 ശതമാനം സീറ്റുകള്‍ യാത്രക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാൻ അവസരമൊരുക്കണമെന്ന മുൻ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ആകെ സീറ്റുകളുടെ 60 ശതമാനമെങ്കിലും അധിക നിരക്കില്ലാതെ നല്‍കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. എന്നാല്‍ വിമാന ഇന്ധനത്തിന്റെ (ATF) വില വർദ്ധനവും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർന്നതും പരിഗണിച്ചാണ് ഈ തീരുമാനം പുനഃപരിശോധിക്കാൻ സിവില്‍ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്.

യാത്രക്കാർക്ക് ന്യായമായ രീതിയില്‍ സീറ്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ 18-നാണ് സിവില്‍ ഏവിയേഷൻ മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (DGCA) ഈ നിർദ്ദേശം നല്‍കിയത്. ഏപ്രില്‍ 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വരാനിരിക്കുകയായിരുന്നു.

എന്നാല്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസും (FIA) ആകായ എയറും (Akasa Air) നല്‍കിയ പരാതികളെത്തുടർന്ന് ഈ നീക്കം താല്‍ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവില്‍ വിമാനങ്ങളില്‍ ഏകദേശം 20 ശതമാനം സീറ്റുകള്‍ മാത്രമാണ് അധിക തുക നല്‍കാതെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ക്ക് വലിപ്പവും സ്ഥലവും അനുസരിച്ച്‌ 200 രൂപ മുതല്‍ 2,100 രൂപ വരെ അധികമായി നല്‍കേണ്ടി വരുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ സൗജന്യമായി നല്‍കാൻ നിർദ്ദേശിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെട്ടിരുന്നു.

സീറ്റ് സെലക്ഷൻ ചാർജുകള്‍ ഉള്‍പ്പെടെയുള്ള അധിക നിരക്കുകളെക്കുറിച്ച്‌ യാത്രക്കാരില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു സർക്കാരിന്റെ ആദ്യത്തെ നീക്കം. എന്നാല്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ വിമാനയാത്രക്കാർക്ക് സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം ഇനിയും നീളും.

SUMMARY: Proposal to provide 60 percent of seats free to air passengers frozen

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

Related Articles

Popular Categories