സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി നൽകിയെന്ന ആരോപണം; 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് ടി എന്‍ പ്രതാപൻ

തൃ​ശൂ​ര്‍: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​നാ​യി വോ​ട്ട് മ​റി​ക്കാ​ൻ എ​ട്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന നാ​ട്ടി​ക​യി​ലെ മു​ൻ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. ഫി​റോ​സി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മ​ണ​ലൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ൻ. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​ന് 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​താ​പ​ൻ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

മൂന്ന് തവണ എംഎല്‍എയും തൃശൂര്‍ മുന്‍ എംപിയും നിലവില്‍ എഐസിസി സെക്രട്ടറിയുമായ പ്രതാപന്റെ പൊതുജീവിതത്തെയും വ്യക്തിത്വത്തെയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍ ആരോപിച്ചു.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ഡ്വ. ര​ഖേ​ഷ് ശ​ർ​മ്മ അ​യ​ച്ച നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​പ്പ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പി.​കെ. ഫി​റോ​സി​ന്റെ പ്ര​സ്താ​വ​ന​ക​ൾ വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച​താ​ണെ​ന്ന് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
SUMMARY: Allegations that Suresh Gopi was paid 8 crores to win; TN Prathapan sends legal notice of 10 crores

Hot this week

ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപ്പിടിത്തം. രോഗികളെയുൾപ്പടെ ഉടൻ ഒഴിപ്പിച്ചതിനാൽ...

മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത്...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

വാഹനം വിട്ട് നല്‍കാൻ കൈക്കൂലി; ചേര്‍ത്തല ഡിവൈഎസ്പി വിജിലൻസ് പിടിയില്‍

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി...

Related Articles

Popular Categories