20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ രാവിലെ 7.35 ന് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങും .ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ഇസ്‌കാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിനെ 20 വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്‌ ചൊവ്വാഴ്‌ചയാണ്‌ ജയിൽമോചിതനാക്കിയത്‌. തുടർന്ന്‌ എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്‌ നാട്ടിലേക്ക്‌ മടങ്ങാനായത്‌.

കേസിൽ റഹിമിന്റെ വധശിക്ഷ റിയാദ്‌ ക്രിമിനൽ കോടതി 2024ൽ റദ്ദാക്കിയിരുന്നു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാനുള്ള അനുരജ്ഞന കരാറിൽ ഒപ്പുവച്ചതായി കൊല്ലപ്പെട്ട അനസ് അൽശഹ്‌രിയുടെ കുടുംബം കോടതിയെ അറിയിച്ചതിനെ തുടർന്നാണ്‌ വധശിക്ഷ റദ്ദാക്കിയത്‌. സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടിരൂപ) ചെക്ക് ഉൾപ്പെടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ കരാർ 2024 ജൂൺ 11ന് റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ഇതോടെ റഹിമിന്റെ മോചനത്തിനാവശ്യമായ നിർണായക കടമ്പ അവസാനിച്ചിരുന്നു. പിന്നീട് പൊതു അവകാശ നിയമപ്രകാരം റഹിം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിയാദിലെ അപ്പീൽ കോടതി 20 വർഷം ശിക്ഷ വിധിച്ചു. ഇ‍ൗ വിധി സുപ്രീം കോടതിയും ശരിവച്ചു. രണ്ടു പതിറ്റാണ്ടുനീണ്ട ജയിൽവാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂർത്തിയായത്. ഇതിന് പിന്നാലെയാണ് ജയിലിൽനിന്ന് മോചന ഉത്തരവും ഫൈനൽ എക്‌സിറ്റും ലഭിച്ചത്.​
SUMMARY: Released after 20 years; Abdul Rahim to return home today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ...

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്‍. പുരം എന്നിവയുടെ...

‘വായനയുടെ കാണാപ്പുറങ്ങൾ’; സർഗധാര സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന്

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായനയുടെ കാണാപ്പുറങ്ങൾ സാഹിത്യ പരിപാടി...

വിദ്വേഷ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു; തൊടുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജേഷിന് സസ്‌പെന്‍ഷന്‍

ഇടുക്കി: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ...

വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബെംഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി...

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ...

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്‍. പുരം എന്നിവയുടെ...

‘വായനയുടെ കാണാപ്പുറങ്ങൾ’; സർഗധാര സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന്

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായനയുടെ കാണാപ്പുറങ്ങൾ സാഹിത്യ പരിപാടി...

വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബെംഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി...

മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണാവധി കഴിഞ്ഞ് കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുന്നവര്‍ നേരിടുന്ന യാത്രാ...

നേപ്പാള്‍ ദുരന്തം: മൃതദേഹങ്ങളില്‍ നിന്നു ആഭരണങ്ങള്‍ കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ചതിന്...

‘ജനങ്ങളുടെ രാജാവ്’; നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു

ഓസ്‌ലോ: നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവ് അന്തരിച്ചു. യൂറോപ്പിൽ നിലവിലിരുന്ന ഭരണാധികാരികളിൽ...

Related Articles

Popular Categories