പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവമെന്നാണ് വിവരം. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയൽവാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്നും അവര്‍ ആരോപിച്ചു.
അതേ സമയം രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് നടന്നതെന്നും പൊലീസ് പറയുന്നു. അലക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
SUMMARY: CPM worker hacked to death in Pathanamthitta; Congressman accused of assault
















