ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ; തിരച്ചിൽ ഊർജിതം

ബെംഗളൂരു: ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി കർണാടക പോലീസ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ​ ചെവ്വാഴ്ച മുതലാണ് കാണതായത്. കാണാതായി നാലാം ദിവസമായ ഇന്നും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഡ്രോൺ കാമറകൾ ഉപയോഗിച്ച് കുട്ടിയെ കാണാതായ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചെന്ന് എസ്പി ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.

മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പോലീസിൽ വ്യാഴാഴ്ച പരാതിനൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ​ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്.

പാലക്കാട് നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. വ്യൂ പോയിന്റ് സന്ദർശിക്കുമ്പോൾ മറ്റ് പത്ത് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്.കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിൽ ഊർജിതമാക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
SUMMARY: Parents suspect that Sreenanda, who went missing in Chikkamagaluru, may have been kidnapped; search intensifies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories