കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്. സംഭവത്തിൽ രണ്ടുപേരെ ​പോലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ ജീവനക്കാരൻ ഝാർഖണ്ഡ് സ്വദേശിയെയും സ്ഥാപന ഉടമയുമാണ് അറസ്റ്റിലായത്.

വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ചാണ് പ്രതി സ്ത്രീയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ഹോംസ്റ്റേ ഉടമ യാതൊരു വിധ സഹായവും നൽകിയിരുന്നില്ല. കൂടാതെ അയാൾ അമേരിക്കൻ ടൂറിസ്റ്റിനെ മൂന്ന് ദിവസത്തേക്ക് തടഞ്ഞുവെക്കുകയും അവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പരാതി നൽകുന്നത് തടയുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തിന് ശേഷം മൈസൂരുവിലെത്തിയ യുവതി അമേരിക്കൻ എംബസിയെ വിവരമറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. എംബസി നൽകിയ നിർദ്ദേശപ്രകാരം കർണാടക പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും ഹോംസ്റ്റേ ഉടമയെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിദേശ സഞ്ചാരികളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന ഈ സംഭവത്തിൽ കർശനമായ അന്വേഷണം നടന്നുവരികയാണെന്ന് കുടക് പോലീസ് സൂപ്രണ്ട് അറിയിച്ചു.
SUMMARY: US tourist raped in Kodagu. Homestay owner and employee arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട്...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

വൈഖരി: രചനകളുടെ ആസ്വാദനച്ചർച്ച, രണ്ടാം ഭാഗം 29ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ...

Related Articles

Popular Categories