ഹോര്‍മുസില്‍ വാണിജ്യ കപ്പലുകള്‍ ആക്രമിച്ച്‌ ഇറാൻ; രണ്ടു കപ്പലുകള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ നാവിഗേഷൻ നിയമങ്ങൾ ലംഘിച്ചുവെന്നും സുരക്ഷാ ഭീഷണി ഉയർത്തിയെന്നും ആരോപിച്ചാണ് ഇറാന്റെ നടപടി. ‘എപാമിനോണ്ടാസ്’, ‘എംഎസ്‌സി ഫ്രാൻസെസ്ക’  എന്നീ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്ത് തീരത്തേക്ക് മാറ്റിയത്.

ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടാസ് ദുബായിലെ ജബൽ അലിയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. കപ്പലുകൾ പിടിച്ചെടുക്കുന്നതിന് തൊട്ടുമുൻപായി മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെപ്പ് നടത്തിയിരുന്നു. ഒമാൻ തീരത്തിന് സമീപം വെച്ച് എപാമിനോണ്ടാസിന് നേരെ നടന്ന വെടിവെപ്പിൽ കപ്പലിന്റെ ബ്രിഡ്ജിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പനാമ പതാകയുള്ള ‘യൂഫോറിയ’, ‘എംഎസ്‌സി ഫ്രാൻസെസ്ക’ എന്നിവയാണ് ആക്രമിക്കപ്പെട്ട മറ്റ് കപ്പലുകൾ.

ഇതിൽ ഫ്രാൻസെസ്കയുടെ ഉടൽഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇറാൻ്റെ മേലുള്ള വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടി മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ്റെ ഈ പ്രത്യാക്രമണം. ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ സമാധാന നിർദ്ദേശം വരുന്നത് വരെ വെടിനിർത്തൽ തുടരുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരാൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉപരോധം കാരണം ഇറാന്റെ എണ്ണ ഉൽപ്പാദനവും സാമ്പത്തിക രംഗവും കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലേക്കുള്ള കപ്പൽ പിടിച്ചെടുത്തത് ആഗോള വിതരണ ശൃംഖലയെയും ഇന്ധന വിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സ്ഥിതിഗതികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

SUMMARY: Iran attacks commercial ships in Hormuz; seizes two ships

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

Related Articles

Popular Categories