തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. 1,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില
മെയ് നാലിന് ദിവസത്തിന്റെ തുടക്കത്തില്‍ 110680 രൂപയും ഉച്ചയ്ക്ക് ശേഷം 109720 രൂപയുമായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് 1,09,400 രൂപയിലേക്ക് ഇന്നലെ സ്വർണവില താഴ്ന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.
SUMMARY: Gold rate is increased







