തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി. തേവലക്കര സ്വദേശിയായ 42-കാരി ഉദയലക്ഷ്മിയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ പതിനാറാം തീയതിയാണ് ഉദയലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ അടുത്ത ദിവസം തൊണ്ടയില്‍ ട്യൂബ് ഇടുന്നതിനായി ഉദയലക്ഷ്മിയെ മറ്റൊരു ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇതിനുപിന്നാലെ മരണം സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉദയലക്ഷ്മി ആരോഗ്യവതിയായിരുന്നുവെന്നും രണ്ടാമത്തെ ശസ്ത്രക്രിയക്ക് മുമ്പ് നന്നായി സംസാരിച്ചിരുന്നതാണെന്നും കുടുംബം പറയുന്നു. വെണ്‍മണിയിലെ സഞ്ജീവനി ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

ഹൃദയ പരിശോധന അടക്കം എല്ലാ ചികിത്സകളും ഉറപ്പാക്കിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടാകാമെന്നും ചികിത്സാ റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വെണ്‍മണി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവില്‍, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.

SUMMARY: Complaint filed alleging a young woman died following surgery to remove a lump in her throat in Chavara, Kollam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ എം ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മന്ത്രി കെ.എം ഷാജിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്...

അരിയിൽ ഷുക്കൂർ വധം: പി. ജയരാജനെയും ടിവി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ...

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

Related Articles

Popular Categories