ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂർ മണ്ഡലത്തില്‍ ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ നേതാവാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.
കഴിഞ്ഞ ദിവസം ബാബുവിന്റെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവ ശ്യപ്പെട്ട് മണ്ഡലത്തിലെ ഒരു വോട്ടർ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില വഷളായി. ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറി ആയിരുന്നു. 2006 ല്‍ പുരസവാക്കത്ത് ഡി എം കെ ടിക്കറ്റില്‍ എം എല്‍ എ ആയി. 2011ല്‍ സ്റ്റാലിൻ കൊളത്തൂരില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ്.
സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹം പാർട്ടിയില്‍ തഴയപ്പെട്ടു. പിന്നീട് 2016ല്‍ അണ്ണാഡിഎംകെയില്‍ ചേർന്നു പ്രവർത്തിച്ച് തുടങ്ങി. 2026 ഫെബ്രുവരിയിലാണ് ടിവികെയില്‍ ചേർന്നത്. ബാബുവിന്റെ മരണത്തോടെ തമിഴ്നാട്ടില്‍ ഒഴിവുള്ള നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 6 ആയി.
SUMMARY: TVK MLA V.S. Babu has passed away















