ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍ മലേഷ്യയിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് വിസ നിർബന്ധമാകുന്നു. നിലവില്‍ അനുവദിച്ചിട്ടുള്ള വിസ ഇളവ് 2026 ഡിസംബർ 31-ന് അവസാനിപ്പിക്കാനാണ് തീരുമാനം. 2027 ജനുവരി ഒന്ന് മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ ഒന്ന് മുതല്‍ ‘മൈവിസ’ ഓണ്‍ലൈൻ പോർട്ടല്‍ വഴി ഇന്ത്യൻ പൗരന്മാർക്ക് വിസയ്ക്കായി അപേക്ഷിക്കാം.
വിസ അനുവദിച്ചാലും നിരസിച്ചാലും പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്നും മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇന്ത്യക്കാർക്ക് 30 ദിവസം വരെ മലേഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാനുള്ള ഇളവ് അനുവദിച്ചത്. ടൂറിസം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു ഈ സൗകര്യം. എന്നാല്‍ ഡിസംബർ 31-ന് ഇളവ് അവസാനിക്കുന്നതോടെ മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നവർ മുൻകൂട്ടി വിസ നേടേണ്ടിവരും.
SUMMARY: Visas now mandatory for Malaysia; free entry for Indians comes to an end















