കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം; പരാതി വൈകിയതിന്റെ പേരില്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രയപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പരാതി നല്‍കാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് കോടതി വ്യക്തമാക്കി. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.

2010 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറിയ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് 15 ദിവസത്തിന് ശേഷം 2011 ജനുവരിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പരാതി നല്‍കാൻ വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന പ്രതിയുടെ വാദം കോടതി തള്ളി. ഇത്തരം കേസുകളില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിന് കൃത്യമായ വിശദീകരണമുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികാതിക്രമം, ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതിയെ ശിക്ഷിച്ചത്.

നേരത്തെ പാലക്കാട് അഡീഷനല്‍ സെഷൻസ് കോടതി വിധിച്ച ഏഴ് വർഷം തടവ്, ഹൈക്കോടതി അപ്പീലില്‍ അഞ്ച് വർഷമായി കുറച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതി വൈകാതിരിക്കാൻ നിയമപരമായ നടപടികള്‍ ഊർജ്ജിതമായി തുടരണമെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നത്.

SUMMARY: Sexual assault on children; High Court says case cannot be quashed due to delay in filing complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

ബീച്ചില്‍ വിനോദയാത്രക്കെത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ...

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

Related Articles

Popular Categories