കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ അഭിഷേക് പോറെലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അഭിഷേകിനെ ദംദം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഇമാമി സിറ്റിയില്‍ നിന്നാണ് ഹൂഗ്ലി റൂറല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനൊപ്പം, തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ താരം അകല്‍ച്ച കാണിച്ചു തുടങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ ഈ അടിയന്തര അറസ്റ്റ്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം അഭിഷേക് പോറെല്‍ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനായി യുകെ, ഓസ്ട്രേലിയ പര്യടനങ്ങളില്‍ പങ്കാളിയായിട്ടുള്ള അഭിഷേക് പോറെല്‍ 2023 മുതല്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. 2021-22 സീസണില്‍ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
SUMMARY: Delhi Capitals player Abhishek Porel arrested for sexual assault under the pretext of marriage
















