സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ ആശങ്കയറിയിച്ച്‌ പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചിതില്‍ ആശങ്ക അറിയിച്ച്‌ പി എ മുഹമ്മദ് റിയാസ് എംഎല്‍എ. സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ അഭിനന്ദനങ്ങള്‍.

സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണ് .

വന്ദേമാതരത്തിലെ തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണ്.

രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധിതമാക്കാനുള്ള ശ്രമങ്ങള്‍ വിവാദമായിരുന്നല്ലോ.

ചില സംഘടനകളും പൗരാവകാശ പ്രവര്‍ത്തകരും ഇത് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു advisory മാത്രമാണ്; അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു.

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.

ഇടതുപക്ഷ MLA എന്ന നിലയില്‍ സര്‍ക്കാരിനെ തുടക്കത്തിലെ കണ്ണടച്ച്‌ എതിര്‍ക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിന്റെ ഭാഗമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തില്‍ ഭരണഘടന മുറുകെപ്പിടിച്ച്‌ ഉയര്‍ത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണവും,

ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും

പുതിയ സര്‍ക്കാരില്‍ നിന്നും ഉണ്ടായാല്‍ പിന്തുണക്കും.

ഒരിക്കല്‍കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു ??

-പി.എ മുഹമ്മദ് റിയാസ്.

SUMMARY: PA Muhammad Riyaz expresses concern over the singing of Vande Mataram in its entirety at the swearing-in ceremony

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക്...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

Related Articles

Popular Categories