രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ രൂപരേഖ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ

ഡല്‍ഹി: മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു. ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു. കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍പം കൂര്‍ത്ത മുന്‍വശത്ത് കണ്ണുകള്‍ പോലെ തോന്നിക്കുന്ന വിധത്തില്‍ ലൈറ്റുകളുണ്ട്.

രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് 2027 ഓഗസ്റ്റ് 15-ന് പൂര്‍ത്തിയാകുമെന്നും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂറത്ത്-ബിലിമോറ ഭാഗമായിരിക്കും ആദ്യം പ്രവര്‍ത്തനക്ഷമമാകുന്നത്. തുടര്‍ന്ന് വാപ്പി-സൂറത്ത് ഭാഗവും വാപ്പി-അഹമ്മദാബാദ് ഭാഗവും തുടര്‍ന്ന് താനെ-അഹമ്മദാബാദ് ഭാഗവും അവസാനം മുഴുവന്‍ മുംബൈ-അഹമ്മദാബാദ് ഇടനാഴിയും തുറക്കും. 1.1 ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.

SUMMARY: Indian Railways releases blueprints for country’s first bullet train

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

Related Articles

Popular Categories