മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നുവെന്ന വിദ്വേഷ പരാമർശം; മലക്കംമറിഞ്ഞ് പ്രതാപ് സിംഹ

ബെംഗളൂരു: കുടക് മേഖലയിലേക്കു കുടിയേറിയ മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നതായി ആരോപിച്ച് നടത്തിയ തന്റെ പ്രസംഗം വിവാദമായതോടെ മലക്കം മറിഞ്ഞു മൈസൂരു മുൻ ബിജെപി എംപി പ്രതാപ് സിംഹ. കുടകിൽ ഒരു ഹോക്കി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യവേ നടത്തിയ വിവാദ പരാമർശങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതാപ് സിംഹക്കെതിരെ പ്രതിഷേധം ശക്തമായത്.

കർണാടകയിൽ മലയാളികളുടെ തോന്ന്യാസമാണ് നടക്കുന്നതെന്നും, ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറിക്കഴിഞ്ഞെന്നുമാണ് പ്രതാപ് സിംഹ ആരോപിച്ചത്. കുടകിലും മലയാളികളുടെ ധാർഷ്ട്യം പ്രകടമാണ്. കേരളത്തിൽ തെങ്ങുകളും കായലുകളുമല്ലാതെ മറ്റൊന്നുമില്ലെന്നും, മലയാളികൾ ബുദ്ധിയുള്ളവരാണെന്നു പറയുന്നതല്ലാതെ കർണാടകയിലെത്തിയാൽ അതു കാണുന്നില്ലെന്നും പ്രതാപ് സിംഹ പ്രസംഗത്തിൽ പരിഹസിച്ചു.

പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലും കർണാടകയിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധമാണുയർന്നത്. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുന്നതും വിഭാഗീയത വളർത്തുന്നതുമായ പ്രസ്താവനയാണിതെന്ന് നിരവധി പേർ വിമർശിച്ചു. കേരളത്തിൽ ഒന്നുമില്ലെങ്കിൽ ശബരിമലയിലേക്കും കൊട്ടിയൂരിലേക്കുമൊക്കെ കർണാടകയിൽ നിന്ന് എന്തിനാണ് തീർഥാടകർ ഒഴുകുന്നതെന്നും, കർണാടകയുടെ വികസനത്തിലും വ്യാപാര-വിദ്യാഭ്യാസ മേഖലകളിലും മലയാളികൾ നൽകുന്ന സംഭാവനകൾ വിസ്മരിക്കരുതെന്നും പലരും ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന പ്രതാപ് സിംഹയ്ക്ക് സംസ്കാരത്തെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ലെന്നും വിമർശകർ കുറ്റപ്പെടുത്തി.

പ്രതിഷേധം കനക്കുകയും പ്രസംഗത്തിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തതോടെയാണ് പ്രതാപ് സിംഹ വിശദീകരണവുമായി രംഗത്തെത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം മറ്റൊരു വിഡിയോ പങ്കുവെച്ചു. താൻ മലയാളികൾക്കെതിരെയല്ല മറിച്ച് ഹിന്ദു സംസ്കാരത്തിന് എതിരായ സാമൂഹികവിരുദ്ധർക്കെതിരെയാണ് സംസാരിച്ചതെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും പ്രതാപ് സിംഹ സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. താൻ ഉദ്ദേശിച്ചത് അതിർത്തി കടന്നെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാമൂഹികവിരുദ്ധരെയും കള്ളന്മാരെയുമാണെന്നും, അധ്വാനിച്ചു ജീവിക്കുന്ന മലയാളി സമൂഹത്തെ ഒന്നാകെ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വിനായക ചതുർഥി ആഘോഷത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതിനും ദളിത് വിരുദ്ധ പരാമർശം നടത്തിയതിനും പ്രതാപ് സിംഹയ്‌ക്കെതിരെ നിലവിൽ കേസുകളുണ്ട്. ഈ നിയമനടപടികൾ തുടരുന്നതിനിടെയാണ് അദ്ദേഹം വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

SUMMARY: Hateful remark that Malayalis are destroying Karnataka’s culture; Prathap Simha makes a U-turn.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പച്ചക്കറിയുടെ വരവ് കുറഞ്ഞു; ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലെ പ്രധാന മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമായ കൃഷ്ണരാജേന്ദ്ര (കെ.ആർ.) മാർക്കറ്റിൽ...

വർണ്ണവിസ്മയമായി ‘ഹൂഗള ഹബ്ബ 2026’; കബ്ബൺ പാർക്കിൽ 13 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയെ വർണ്ണാഭമാക്കി ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ (ശ്രീ ചാമരാജേന്ദ്ര പാർക്ക്)...

‘മിഷൻ ചക്കക്കൊമ്പൻ’ ഇന്നും തുടരും; ചിന്നക്കനാലിൽ നിയന്ത്രണം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ...

കെയ്‌റോയിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം: 31 മരണം

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപം ഗിസ ഗവർണറേറ്റിലെ റിങ് റോഡിൽ ഇന്ധന...

ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ നികുതി

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ...

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ; കർശന നിർദേശവുമായി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലും ആറാം...

ബെംഗളൂരുവിലെ മാലിന്യപ്രശ്നത്തിന് ജാപ്പനീസ് പരിഹാരം; ഒസാക്കയിലെ ‘വേസ്റ്റ് ടു എനർജി’ പ്ലാന്റ് സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ പ്രശ്നത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനുള്ള പഠനത്തിന്റെ...

ആനകളുടെ എണ്ണം നിയന്ത്രിക്കാൻ ഗർഭനിരോധന മാർഗം; സുപ്രീംകോടതിയെ സമീപിക്കാൻ കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി...

Related Articles

Popular Categories