അട്ടപ്പാടി മധു കൊലപാതകക്കേസ്; അപ്പീലില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

കൊച്ചി: അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീല്‍ ഹർജികളില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികളിലാണ് ഡിവിഷൻ ബഞ്ച് വിധി പറയുക.15 പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ജയിലിലുള്ള 12 പ്രതികളെയും അധികൃതർ ഹാജരാക്കണം.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അപ്പീലിലെ ആവശ്യം. വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം.

2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മർദനത്തെ തുടർന്ന് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടത്.കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

SUMMARY: Attappadi Madhu murder case; High Court to pronounce verdict on appeal on Monday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുപറംകുണ്‍ട്രത്ത് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ്...

ബെംഗളൂരു ലോഡ്ജിലെ മലയാളി യുവതിയുടെ കൊലപാതകം; പിന്നില്‍ സംശയരോഗമെന്ന് പോലീസ്

ബെംഗളൂരു: ജോലി അന്വേഷിച്ച്‌ ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍...

മയക്കുവെടിയേറ്റിട്ടും ആരോഗ്യവാനായി ചക്കക്കൊമ്പൻ; ആനയിറങ്കല്‍ ജലാശയത്തിന് സമീപം, നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം...

പൂജാ ബംബര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര...

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

Related Articles

Popular Categories