നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ച നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) വീ​ഴ്‌​ച സ​മ്മ​തി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ലാ​ണ് എ​ൻ​ടി​എ വീ​ഴ്ച സം​ഭ​വി​ച്ച​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെൻ്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തിയ ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.

എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ സ​മി​തി നിർദേശം നൽകി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. വീഴ്ച്ച തുടർന്നും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നത് ചർച്ച ചെയ്തെന്നും അദേഹം പറഞ്ഞു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ അറിയിച്ചു. ഇൻ്റലിജൻസ് പരാജയം ചർച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാർലമെൻ്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികൾ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധർമേന്ദ്ര പ്രധാൻ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാർലമെൻ്ററി സമിതി ചർച്ച ചെയ്തെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതൽ വിശദികരിക്കാൻ കഴിയില്ല എന്ന് എൻടിഎ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൂടുതൽ അറിയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: NTA officials admit lapses in NEET question paper leak

Hot this week

പൊന്മുടിയിൽ വാഹനാപകടം: 35 അടി താഴ്ചയിലേക്ക് വീണു; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്...

മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധു റിമാൻഡിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി...

ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ ഇടിച്ചു; യാത്രക്കാർ സുരക്ഷിതർ, ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു (ടെയിൽ സ്‌ട്രൈക്ക്)....

എക്‌സ് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ പുതിയത് ആരംഭിച്ച്‌ കോക്രോച്ച്‌ ജനതാ പാര്‍ട്ടി

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ്...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി ആറ്റില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവത്തില്‍ മന്ത്രി രമേശ്...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുര്‍ഹാൻ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു

ഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ...

13-ാം നമ്പര്‍ കാറിന് ഒടുവില്‍ അവകാശിയെത്തി; ചോദിച്ചുവാങ്ങിയത് കെ എം ഷാജി

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ...

Related Articles

Popular Categories