തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒൻപത് മാസത്തെ പഠനവും മൂന്ന്  മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവുമടക്കം ഒരു വർഷമാണ് കോഴ്‌സ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയാൽ പി.എസ്.സി അംഗീകാരമുള്ള, കേരളസർക്കാർ സാങ്കേതിക വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.

ത്രിവത്സര ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് ഈ രംഗത്തേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഈ കോഴ്സുകള്‍. ഇന്ത്യയിലും വിദേശത്തുമുള്ള സ്റ്റാർ ഹോട്ടലുകൾ, വിമാന കമ്പനികൾ, വിനോദസഞ്ചാര കപ്പലുകൾ, റെയിൽവേ, വ്യവസായ സ്ഥാപനങ്ങൾ, കാറ്ററിങ് കമ്പനികൾ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്.

ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ,  ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഫ്രന്റ് ഓഫീസ് ഓപറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നിങ്ങനെ ആറ് പ്രോഗ്രാമുകളാണ് ഉള്ളത്. പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഏത് സ്ട്രീമുമാകാം. നാലോ അതിലധികമോ ചാൻസെടുത്ത് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാൻ പറ്റില്ല. പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ് സെലക്ഷൻ . പ്രായപരിധിയില്ല. ഫീസ് 11300 രൂപയാണ് ട്യൂഷൻ ഫീസ്. ലബോറോട്ടറി ഫീസ്  പ്രോഗ്രാമുകൾക്കനുസരിച്ച് 12150/23000 രൂപ വരും.

എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സ്‌റ്റൈപ്പൻഡോടെ സൗജന്യമായി പഠിക്കാം. ജനറൽ/ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

www.fcikerala.org വഴിയും അതത് സെന്റർ വഴി നേരിട്ടും ജൂൺ 15 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഒന്നിലധികം സ്ഥാപനങ്ങളിലേക്ക് താൽപര്യമുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് അതത് സ്ഥലങ്ങളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം.
തിരുവനന്തപുരം  0471 2728340  കൊല്ലം – 0474 2767635, കോട്ടയം – 0481 2312504 ചേർത്തല – 0478 2817234   തൊടുപുഴ – 0486 2224601, കളമശ്ശേരി- 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് –0492 2256677, പെരിന്തൽമണ്ണ- 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് -0495 2372131, കണ്ണൂർ -0497 2706904.  ഉദുമ –0467 2236347.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മദ്യലഹരിയില്‍ രാത്രിയില്‍ വസതിയിലെത്തിയെന്നും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ...

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

ആര്യനാട്:  ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ...

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

Related Articles

Popular Categories