തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോണ്‍. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കില്‍ വീട്ടിലെ വാഹനങ്ങള്‍ വില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും നിയമലംഘനം തുടർന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
കുട്ടികള്‍ക്ക് വാഹനങ്ങള്‍ വാങ്ങിനല്‍കിയശേഷം അവർ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അന്വേഷിക്കാത്ത രക്ഷിതാക്കളുടെ നിലപാട് അംഗീകരിക്കാനാകില്ല. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം സംഭവങ്ങളില്‍ കുട്ടികള്‍ മാത്രമല്ല, അവർക്ക് വാഹനം നല്‍കുന്നവരും ഉത്തരവാദികളാണെന്ന് മന്ത്രി വ്യക്തമാക്കി.
SUMMARY: ‘Parents should control their children; if they cannot, let them sell the vehicle’: Transport Minister C.P. John















