കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മദ്യലഹരിയില്‍ രാത്രിയില്‍ വസതിയിലെത്തിയെന്നും പരാതിയുയർന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഗ്നേഷ് വിവാദത്തില്‍. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. വിവാദം പാർട്ടിക്കും നാണക്കേടായതോടെ എംഎല്‍എമാരെ അടിയന്തര യോഗത്തിന് വിളിപ്പിച്ച്‌ പാർട്ടി അധ്യക്ഷൻ വിജയ്.

ജില്ലാ കളക്ടറുടെ കുടുംബമാണ് ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതെന്നാണ് വിവരം. പരാതിയുടെ പശ്ചാത്തലത്തില്‍ അരുള്‍ വിഗ്നേഷിന് പാർട്ടി നേതൃത്വം താക്കീത് നല്‍കിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎല്‍എയാണെന്നാണ് അരുള്‍ വിഗ്നേഷിന്റെ ആരോപണം.

വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത ഡിഎംകെ, ടിവികെ എംഎല്‍എയ്ക്കെതിരെ വിമർശനം ശക്തമാക്കി. ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി ഡിഎംകെ നേതാവ് കനിമൊഴിയും എക്സില്‍ കുറിപ്പുപങ്കുവച്ചു. സംഭവത്തില്‍ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. പാർട്ടി എംഎല്‍എമാരുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം എല്ലാവരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

നാളെ രാവിലെ 11 മണിക്ക് അടിയന്തര യോഗം ചേർന്ന് എംഎല്‍എമാർക്ക് കർശന മുന്നറിയിപ്പ് നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍. പാർട്ടിയുടെ അച്ചടക്കവും പൊതുജനങ്ങള്‍ക്കിടയിലെ പ്രതിച്ഛായയും സംബന്ധിച്ച്‌ യോഗത്തില്‍ നിർണായക നിർദേശങ്ങളുണ്ടായേക്കും. ഇതിനിടെ, ഡെപ്യൂട്ടി സ്പീക്കർ പരാതിക്കാരനെ മർദിച്ച സംഭവവും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടർച്ചയായി ഉയരുന്ന വിവാദങ്ങളില്‍ വിജയ് അസ്വസ്ഥനാണെന്നും എംഎല്‍എമാരുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും കർശന നിയന്ത്രണം കൊണ്ടുവരാനാണ് നീക്കമെന്നുമാണ് റിപ്പോർട്ടുകള്‍.

SUMMARY: Complaint of sending obscene messages to the Collector; Kanimozhi criticizes TVK MLA Arul Vignesh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ...

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

ആര്യനാട്:  ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ...

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

Related Articles

Popular Categories