കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശ നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിങ് മുഖേന കേന്ദ്രം ഇന്ന് എതിർപ്പുമായി രംഗത്തെത്തിയത്.
നാവികരെ രാജ്യം വിടാൻ അനുവദിക്കുന്നതിനെതിരെ ശക്തമായ വാദങ്ങളാണ് കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പലിലെ ജീവനക്കാരെ യാതൊരു കാരണവശാലും രാജ്യം വിട്ടുപോകാൻ അനുവദിക്കരുത് എന്ന് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കപ്പല്‍ കമ്പനി നല്‍കുന്ന ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവർക്ക് യാത്രാ അനുമതി നല്‍കുന്നത് നിലവിലെ ജുഡീഷ്യല്‍ നടപടികളെയും തുടരന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
SUMMARY: MSC Elsa shipwreck: Centre opposes sailors leaving the country
















