പടുകൂറ്റൻ ആപ്പിൾമാല അണിയിച്ച് പ്രവർത്തകർ, കടിച്ച ആപ്പിൾ ജനക്കൂട്ടത്തിനുനേർക്ക് എറിഞ്ഞ് ഡി.കെ; വിവാദം, രൂക്ഷ വിമർശനവുമായി ബിജെപി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികൾക്ക് നേരെ താൻ കടിച്ച ആപ്പിൾ എറിഞ്ഞു നൽകിയ സംഭവം വിവാദത്തിൽ. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ബിജെപി ഔദ്യോഗികമായി പങ്കുവെച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയര്‍ന്നത്. ഡി.കെ. ശിവകുമാറിന്റെ മണ്ഡലമായ കനക്പുര ഹരോഹള്ളിയിൽ ജനാശിർവാദ റാലിയിൽ പങ്കെടുക്കവെയായിരുന്നു സംഭവം. മുഖ്യമന്ത്രിയായതിന് ശേഷം സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാൻ മണ്ഡലത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി ഹരോഹള്ളിയിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. സ്വീകരണത്തിന്റെ ഭാഗമായി പ്രാദേശിക ഭാരവാഹികളും നാട്ടുകാരും ചേർന്ന് പുഷ്പങ്ങളും പുതിയ ആപ്പിളുകളും കോർത്ത കൂറ്റൻ ‘ഗജമാല’യും നൽകി അദ്ദേഹത്തെ വരവേറ്റു. ഇതിനിടെ ഡികെ ശിവകുമാർ ഈ മാലയിൽ നിന്നും ഒരു ആപ്പിൾ പറിച്ചെടുക്കുകയും കടിച്ച ശേഷം ബാക്കി വന്ന ആപ്പിൾ താഴെ തടിച്ചുകൂടിയിരുന്ന അണികൾക്ക് നേരെ എറിഞ്ഞു നൽകുകയായിരുന്നു. ഇതേ രീതിയിൽ മാലയിൽ നിന്നും മറ്റൊരു ആപ്പിൾ കൂടി പറിച്ചെടുത്ത് കടിച്ച ശേഷം അദ്ദേഹം വീണ്ടും ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു. താഴെ നിന്ന അണികൾ വലിയ ആവേശത്തോടെയാണ് ഈ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിച്ചത്. ഈ ആപ്പിൾ പിടിച്ചെടുക്കാൻ പ്രവർത്തകർ തമ്മിൽ മത്സരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കർണാടക മന്ത്രിസഭയിലെ പ്രതിപക്ഷം കൂടിയായ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുവേദികളിലെ പെരുമാറ്റ ചട്ടങ്ങളെയാണ് ഇത് ചോദ്യംചെയ്യുന്നതെന്നും ഉന്നത പദവി വഹിക്കുന്ന ഒരാൾ അധികാരത്തിന്‍റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

സാമൂഹിക മാധ്യമങ്ങളിലും സംഭവം ഇപ്പോൾ ചർച്ചാവിഷയമാണ്. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവർത്തികൾ ‘ഫ്യൂഡൽ’ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം വിമർശിക്കുന്നു. “ഇതൊരു ദൈവീക ചടങ്ങാണോ അതോ പൊതുപരിപാടിയാണോ?”, “ഭക്ഷണം ഇങ്ങനെ എറിഞ്ഞു നൽകുന്നത് അപമാനകരമല്ലേ?” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. എന്നാൽ, ഇതൊരു അനൗപചാരികമായ ഇടപെടലാണെന്നും പ്രവർത്തകരോടുള്ള സ്നേഹപ്രകടനമാണെന്നും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
SUMMARY: Activists wear huge apple garlands, DK throws bitten apples at crowd; Controversy, BJP harshly criticizes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories