Saturday, November 7, 2026
27.7 C
Bengaluru

പെട്രോളിൽ 31% എഥനോൾ: പരിശോധന നടപടിക്രമം പാലിക്കാതെ, കർണാടക സർക്കാരിന്റെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

ന്യൂഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാമ്പിള്‍ ശേഖരണത്തിലും പരിശോധനയിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കമ്പനികളുടെ വാദം.

കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം പെട്രോളിൽ കലർത്താവുന്ന എഥനോളിന്റെ പരമാവധി പരിധി 20 ശതമാനമായിരിക്കെ, വിപണിയിലുള്ള ഇന്ധനത്തിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ. എന്നാൽ, തങ്ങളെ അറിയിക്കാതെയും കേന്ദ്ര സർക്കാരിന്റെ നിയമപരമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സംസ്ഥാന സർക്കാർ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തി ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി.

ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പുർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, മന്ത്രി റിസ്‌വാൻ അർഷാദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാന എണ്ണ വിതരണ കമ്പനികൾക്കെതിരെ നടപടി വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പിന്നാലെയാണ് കർണാടക സർക്കാറിന്‍റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ രംഗത്തെത്തിയത്.

സംസ്ഥാന സർക്കാർ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതിയിലും എണ്ണക്കമ്പനികൾ ആശങ്ക രേഖപ്പെടുത്തി. 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ കൺട്രോൾ ഓർഡർ, മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസ് എന്നിവ അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഈ പരിശോധനയിൽ പാലിച്ചിട്ടില്ലെന്ന് കമ്പനികൾ ആരോപിച്ചു.

കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെയാണ് സാമ്പിളുകൾ എടുത്തതെന്നും ഔദ്യോഗികമായി നിർദേശിച്ച ലാബുകൾക്ക് പകരം മൂന്നാം കക്ഷി ലാബിന്റെ സർട്ടിഫിക്കറ്റുകളെയാണ് ഇതിനായി ആശ്രയിച്ചതെന്നും ശാസ്ത്രീയമായ രീതിയിലല്ല സാംപിളുകൾ ശേഖരിച്ചതെന്നും പരിശോധനാ നടപടിക്രമങ്ങളിൽ സുതാര്യതമല്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കർണാടക സർക്കാരിന്റെ തീരുമാനം.

SUMMARY: 31% Ethanol in Petrol: Oil Companies Reject Karnataka Government’s Allegation, Cite Failure to Follow Testing Procedures

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട...

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ...

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

Related Articles

Popular Categories

You cannot copy content of this page