ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാര്‍ഡുകള്‍ സമ്മാനിച്ചു

ബെംഗളൂരു: ആതുരരംഗത്തെ സേവന മികവിന് ആംഗ്ലോ ഇന്ത്യൻ യൂണിറ്റി സെന്റര്‍ ഏര്‍പ്പെടുത്തിയ 25-ാമത് ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡുകള്‍ വിധാൻ സൗധയിലെ ബാങ്ക്വെറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി യു.ടി.ഖാദർ സമ്മാനിച്ചു. കെ.സീമ (താലൂക്ക് ആശുപത്രി, സിന്ധന്നൂർ), ഭാരതി മേഡിഗേരി (താലൂക്ക് ആശുപത്രി, അത്തനി), കെ.ഒ.ലീലാവതി (മണിപ്പാൽ ആശുപത്രി, ജയനഗർ), സിസ്റ്റർ ആലീസ് ഡിസൂസ (സ്നേഹാലയ ആശുപത്രി, സോലൂർ), താര മച്ചാഡൊ (ഫാദർ മുള്ളർ മെഡിക്കൽ കോളജ്, മംഗളൂരു), കെ.ലീനാ അസ്നാഥ് (ജിജിഎച്ച്, യാദ്ഗിർ), ജി.ശാരദാമ്മ (ജനറൽ ആശുപത്രി, കോലാർ), ബി.ചിത്രാവതി (ജില്ലാ ആശുപത്രി, രാമനഗര), നന്ദ പ്രകാശ് (ചെലുവമ്പ ആശുപത്രി, മൈസൂരു), കിരൺ എച്ച്.കുൽക്കർണി (എച്ച്സിജി, ഹുബ്ബള്ളി), ഡോ.എച്ച്.ബി.പ്രകാശ് (പ്രിൻസിപ്പൽ, ശ്രീദേവി നഴ്സിങ് കോളജ്, തുമക്കൂരു) എന്നി 12 പേര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
ഓരോരുത്തര്‍ക്കും മൊമെൻ്റോയും 25000 രൂപയുമാണ്‌ അവാർഡ്. ചടങ്ങിൽ ഓസ്ട്രേലിയൻ കോൺസുലേറ്റ് ഡപ്യൂട്ടി ജനറൽ സ്റ്റീവൻ കൊനോലി മുഖ്യാതിഥിയായി. അവാർഡ് സമിതി ചെയർമാൻ ഐവാൻ നിഗ്ലി അധ്യക്ഷത വഹിച്ചു. രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാല സെനറ്റ് മെംബർ മെൽബിൻ മൈക്കിൾ അറക്കൽ, കർണാടക നഴ്സിങ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്.ശിവകുമാർ എന്നിവർ പങ്കെടുത്തു.

SUMMARY: Florence Nightingale Award presented
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ...

യെലഹങ്ക ബെല്ലഹള്ളിയിൽ 75 കോടി രൂപയുടെ സർക്കാർ ആശുപത്രി; സൂപ്പർ സ്പെഷ്യാലിറ്റിയാക്കാനും പദ്ധതി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആരോഗ്യസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യെലഹങ്ക താലൂക്കിലെ ബെല്ലഹള്ളിയിൽ...

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും

ഗു​ജ​റാ​ത്ത്: ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​യ 72-ാമ​ത് ദേ​ശീ​യ...

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

Related Articles

Popular Categories