പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്; പരാഗ്വേയുടെ ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാഗ്വേയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് പരാഗ്വേയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ, കടുത്ത സമ്മർദത്തിനൊടുവിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് ജർമൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ കറുത്ത ദിനമായി മാറി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജർമനിയെ ഞെട്ടിച്ച് പരാഗ്വേ ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി. കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. എക്സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. അവിടെ മുൻ ജേതാക്കൾക്ക് പിഴച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കയ് ഹാവെർട്‌സ്, നിക്ക് വോൾട്ടെമേഡ് എന്നിവരുടെ കിക്കുകൾ ഗോൾകീപ്പർ ഫെർണാണ്ടസ് തടഞ്ഞു. മറുഭാഗത്ത് പരാഗ്വേയുടെ സനാബ്രിയയും ബൽബുവേനയും ലക്ഷ്യം തെറ്റിച്ചെങ്കിലും ജർമ്മനിയുടെ ജോനാഥൻ താ പന്ത് പുറത്തേക്ക് അടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒടുവിൽ അവസാന കിക്കെടുത്ത ജോസ് കനാലെ പന്ത് വലയിലെത്തിച്ചതോടെ പരാഗ്വേ ക്വാർട്ടർ ഉറപ്പിച്ചു. 2014 ലോകകപ്പിന് ശേഷം ജര്‍മ്മനി നോക്കൗട്ട് ഘട്ടത്തില്‍ എത്തുന്ന ആദ്യ അവസരമാണിത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനി ഒരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്.
SUMMARY: Germany out of the quarterfinals; Paraguay wins in penalty shootout

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories