കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നതായി ഗതാഗത വകുപ്പ് അറിയിച്ചു.

പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ പരിശോധനാ ഫീസ് 65 രൂപയിൽ നിന്ന് 80 രൂപയായി ഉയർന്നു. ഓട്ടോറിക്ഷകൾക്കും ഇനി 80 രൂപ നൽകണം.

പെട്രോൾ, എൽ.പി.ജി., സി.എൻ.ജി. വാഹനങ്ങൾക്കും ഡീസൽ വാഹനങ്ങൾക്കും പരിശോധനാ നിരക്കിൽ മാറ്റമുണ്ട്. പ്രത്യേകിച്ച് ഡീസൽ വാഹനങ്ങളുടെ പരിശോധനാ ഫീസ് 200 രൂപയായി നിശ്ചയിച്ചതായി റിപ്പോർട്ടുകളുണ്ട്.

വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ കൃത്യമായി പരിശോധിക്കുകയും മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിരക്ക് പരിഷ്കരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

നിരക്ക് വർധിച്ചതോടെ സംസ്ഥാനത്തെ വാഹന ഉടമകൾക്ക് പി.യു.സി. സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ചെലവ് കൂടും. നിരക്ക് വർധനവിനെതിരെ ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ആർ അശോക രംഗത്തെത്തി. വർധനവ് ജനവിരുദ്ധമെന്നും പിയുസി ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SUMMARY: Vehicle pollution test fees increased in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

Related Articles

Popular Categories