യാത്രാ സമയം 1.15 മണിക്കൂർ; ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയാറാകുന്നു 

ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ രൂപരേഖയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ). കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ബെംഗളൂരു- ചെന്നൈ- ഹൈദരാബാദ് അതിവേഗ ഇടനാഴി. ഇതില്‍ 306 കിലോമീറ്റർ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ് ബെംഗളൂരു-ചെന്നൈ റൂട്ടില്‍ നിര്‍മ്മിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ബെംഗളൂരുവിൽ നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട് ചെന്നൈയിലെത്താം. 350 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാനാകുന്ന ബുള്ളറ്റ് ട്രെയിൻ പാതയാണു നിർമിക്കുന്നത്.

ബെംഗളൂരുവിനും ചെന്നൈക്കും ഇടയില്‍ കർണാടകയിലെ ബയ്യപ്പനഹള്ളി, വൈറ്റ്ഫീൽഡ്, കോടിഹള്ളി, കോലാർ, ആന്ധ്രയിലെ ചിറ്റൂര്‍, തമിഴ്നാട്ടിലെ പരന്തൂർ, പൂനമല്ലി, ചെന്നൈ സെൻട്രല്‍ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. ഇതിൽ ബയ്യപ്പനഹള്ളിയും വൈറ്റ്ഫീൽഡും, ചെന്നൈ സെൻട്രലും ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. ഇതിനു പുറമേ ആന്ധ്രയിലെ ചിറ്റൂർ മൊഗിലി ചുരത്തിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്ററും ഭൂഗർഭ പാതയായിരിക്കും. ബയ്യപ്പനഹള്ളിയിൽ ആറ് വരി ഭൂഗർഭ സ്റ്റേഷനാണ്  ആസൂത്രണം ചെയ്തിട്ടുള്ളതു. എല്ലാ ട്രെയിനുകളും നിർത്തുന്ന രണ്ട് ലൈനുകളുള്ള ഒരു ഇന്റർമീഡിയറ്റ് ഭൂഗർഭ സ്റ്റേഷനാണ് വൈറ്റ്ഫീഡില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ചെന്നൈ ടെർമിനലിലേക്ക് എത്തിച്ചേരുന്ന 3.87 കിലോമീറ്റർ ദൂരം, ബെംഗളൂരു ടെർമിനലിലേക്ക് എത്തിച്ചേരുന്ന 15.92 കിലോമീറ്റർ എന്നിവ ഭൂഗര്‍ഭ പാതയായിരിക്കും. കർണാടകയിലൂടെ 101 കിലോമീറ്ററും ആന്ധ്രയിലൂടെ 72 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 133 കിലോമീറ്ററുമാണ് പാത കടന്നുപോകുക.

രൂപരേഖ തയ്യാറാക്കിയ ശേഷം ടെൻഡറിലൂടെ നിയമിക്കപ്പെടുന്ന കൺസൾട്ടന്റ് കമ്പനിയാണ് ഭൂഗർഭ സ്റ്റേഷനുകൾ, തുരങ്കങ്ങൾ, വെന്റിലേഷൻ ഷാഫ്റ്റുകൾ, അടിയന്തര എക്സിറ്റുകൾ, കട്ട്-ആൻഡ്-കവർ വിഭാഗങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, വാട്ടർപ്രൂഫിംഗ് ക്രമീകരണങ്ങൾ, അനുബന്ധ സിവിൽ ഘടനകൾ എന്നിവയുടെ ആസൂത്രണവും വിശദമായ രൂപകൽപ്പനയും തയ്യാറാക്കുന്നത്. വയഡക്റ്റുകൾ, നദി പാലങ്ങൾ, സ്റ്റീൽ പാലങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, സ്റ്റേഷൻ അപ്രോച്ച് വയഡക്റ്റുകൾ, ഡിപ്പോ അപ്രോച്ച് ലൈനുകൾ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ, പ്രത്യേക പാലങ്ങൾ, റാമ്പുകൾ എന്നിവയുടെ വിശദമായ ഡിസൈനുകൾ തയ്യാറാക്കൽ കൺസൾട്ടൻസിയിൽ ഉൾപ്പെടുന്നു.  

ഇതിനു പുറമേ ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള അതിവേഗ റെയില്‍ പാതയുടെ പ്രാരംഭപ്രവര്‍ത്തങ്ങളും തുടങ്ങിയിട്ടുണ്ട്. മൊത്തം 760 കിലോമീറ്ററുള്ള ഈ പാത തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ്. തിരുപ്പതിയും ചിറ്റൂരും പ്രത്യേക പാത വഴി ഇതിനോട് ചേര്‍ക്കും  പാതയുടെ ഏറ്റവും കൂടുതല്‍ ഭാഗം ആന്ധ്രയിലാണ്, 518 കിലോമീറ്റര്‍. 180 കിലോമീറ്ററാണ് തെലങ്കാനയിലുള്ളത്. 62 കിലോമീറ്റര്‍ തമിഴ്‌നാട്ടിലും. മൊത്തം 18 സ്‌റ്റോപ്പുകളാണ് ഉള്ളതെങ്കിലും 9 സ്‌റ്റേഷനുകളും ആന്ധ്രയിലാണ് വരുന്നത്. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് പാതയുടെ തുടക്കം. ഗച്ചിബൗളിയിലോ നനക്രംഗുഡയിലോ ആദ്യ സ്‌റ്റോപ്പ് അനുവദിക്കും. ശംസാബാദ്, ഭാരത് സിറ്റി, ഡ്രൈ പോര്‍ട്ട്, ഹാലിയ, വഡനപള്ളി എന്നിവിടങ്ങളിലും സ്‌റ്റോപ്പ് ഉണ്ടാകും.

SUMMARY: Bengaluru-Chennai travel time 1.15 hours; High-speed rail project outline being prepared

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു....

തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി...

Related Articles

Popular Categories