ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു. തൃശ്ശൂർ സ്വദേശിയും ബെംഗളൂരു ഉദയനഗർ നിവാസിയുമായ സി.വി. ജയപ്രകാശ് ആണ് ചികിത്സാ സഹായം തേടുന്നത്. പക്ഷാഘാതത്തെ തുടർന്നു കഴിഞ്ഞ ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു ജയപ്രകാശ്. ചികിത്സ പുരോഗമിക്കേ അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവർത്തനരഹിതമായിരിക്കയാണ്. വൃക്ക മാറ്റിവെക്കുക മാത്രമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള മാർഗ്ഗം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമായിട്ടുള്ള ജയപ്രകാശ് നിലവില്‍ എറണാകുളം ലിസി ഹോസ്പിറ്റലിൽ വൃക്ക മാറ്റി വെക്കുന്നതിനുള്ള ചികിത്സയിലാണ്.

വൃക്ക നൽകാൻ അദ്ദേഹത്തിന്റെ ഭാര്യ തന്നെ തയാറായിട്ടുണ്ട്. ആവശ്യമായ പരിശോധനകൾക്ക് ശേഷം അത് യോജിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സക്കുമായി ഭീമമായ തുക ചെലവുവരുന്നുണ്ട്, എട്ടുവയസു മാത്രം പ്രായമുള്ള രണ്ടു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ല. ചെറിയ സഹായങ്ങൾ പോലും ജയപ്രകാശിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിൽ വിലയേറിയതാണ്.

സംഭാവനകൾ അയക്കേണ്ട ബാങ്ക് വിവരങ്ങൾ:
ജയപ്രകാശ് സി വി
A/C നമ്പർ 755001506016
ICICI ബാങ്ക്
IFSC code ICIC0007550
Google pay: 8884636242 Jayaprakash C V.

കൂടുതൽ വിവരങ്ങൾക്ക്: ഷിജി ജയപ്രകാശ് (ഭാര്യ) 9538949889

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട്...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

Related Articles

Popular Categories