ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; 7 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിലുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. മരിച്ചവരെല്ലാം ബീഹാർ സ്വദേശികളാണ്. വ്യാഴാഴ്ച പുലർച്ചെ ക്വാറിയിൽ ഖനന ജോലികൾ നടക്കുന്നതിനിടെയാണ് ദുരന്തം. ജോലിക്കിടെ ഭീമൻ പാറ അടർന്നുവീണ് തൊഴിലാളികൾ അതിനടിയിൽ കുടുങ്ങുകയായിരുന്നു. അപകടവിവരം ലഭിച്ചതോടെ പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും നിരവധി പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾ എല്ലാം ദിവസക്കൂലിക്ക് ക്വാറിയിൽ ജോലിക്കായി എത്തുന്നവരാണ്.

ഏകദേശം 40 അടി ഉയരത്തിൽ നിന്ന് ഭീമാകാരമായ പാറക്കല്ല് തൊഴിലാളികളുടെ മേലേക്ക് തകർന്നു വീഴുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞു. അപകടസമയത്ത് പതിനെട്ടോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. പാറയ്ക്കടിയിൽ കുടുങ്ങിപ്പോയ ഏഴുപേരും അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ക്വാറിയുടെ പ്രവർത്തനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും അപകടത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താൻ പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: 7 workers from Bihar die after huge rock collapses in quarry near Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ 

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

Related Articles

Popular Categories