തിരുവനന്തപുരം: പി എസ് സിയിലെ പുതിയ അഞ്ച് ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണ. പട്ടികയ്‌ക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. കേരളാ കോണ്‍ഗ്രസിനെ അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. ജി ഗോപകുമാര്‍, രമേശ് എം തമ്പി, പ്രോ റോസമ്മ ഫിലിപ്, ആര്‍ സനല്‍ കുമാര്‍, എന്നിവരാണ് കോണ്‍ഗ്രസ് അംഗങ്ങള്‍.മുസ്ലീം ലീഗില്‍ നിന്ന് മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പിഎസ് സി അംഗമാകും.
ജീവനക്കാരുടെ പ്രതിനിധിയാണ് രമേശ് എം തമ്പി. കെ സി വേണുഗോപാല്‍ പക്ഷം സുധാമേനോന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ അവര്‍ അഹമ്മദാബാദില്‍ സ്ഥിരതാമസമെന്നും നിര്‍ദേശം അപ്രായോഗികമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. സുധാ മേനോന് പകരമായി കെ സി വിഭാഗം ആര്‍ സനല്‍കുമാറിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. സുധമേനോന് മറ്റൊരു പദവി നല്‍കാനാണ് ധാരണ.
SUMMARY: Out of five PSC vacancies, four go to the Congress and one to the League; agreement reached at the cabinet meeting.















