നിർമാണത്തില്‍ പിഴവ്; പുതുതായി നിര്‍മിച്ച 18 നില കെട്ടിടം പൊളിച്ചു നീക്കുന്നു

ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന് കെട്ടിടം കമ്പനി പൊളിച്ചു നീക്കുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഹോസൂര്‍ റോഡ്‌ ഹരലൂരുവിലെ എസ്. എൻ.എൻ. രാജ് എറ്റേർണിയ എന്ന പാർപ്പിടസമുച്ചയത്തിൻ്റെ ഭാഗമായ കെട്ടിടമാണ് പൊളിക്കുന്നത്. പുതിയതായി നിർമിച്ച അപ്പാർട്മെന്റ് സമുച്ചയത്തിലെ 49 ഫ്ലാറ്റുകളുള്ള 18 നില കെട്ടിടത്തില്‍ ചരിവ് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റി പുനർനിർമിക്കുന്നത്. മൊത്തം 970 ഫ്ലാറ്റുകളടങ്ങുന്ന 15 കെട്ടിടങ്ങളാണ് എസ്.എൻ.എൻ. രാജ് എറ്റേർണിയ. ഈ കെട്ടിടങ്ങളിൽ ബ്ലോക്ക് ഇ –3 കെട്ടിടത്തിനാണു ചരിവ് കണ്ടെത്തിയത്. അടുത്തയിടെ കെട്ടിടത്തിനു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

കെട്ടിടത്തിനു ചെറിയ ചരിവുണ്ടെന്ന് നിര്‍മാതാക്കള്‍ നടത്തിയ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. ഒന്ന് മുതൽ 5 കോടിവരെ മൂല്യമുള്ള അപ്പാർട്മെന്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്. ഇതിനകം സമുച്ചയത്തിലെ 49 ഫ്ലാറ്റുകൾ വിറ്റുപോയിരുന്നു. എങ്കിലും  പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ ഫ്ലാറ്റുകൾ വാങ്ങിയവർക്ക് കൈമാറിയിരുന്നില്ല.

രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നു നിർമാതാക്കളായ എസ്എൻഎൻ രാജ് എറ്റേണിയ അറിയിച്ചു. ഒരുമാസം മുൻപാണു ചരിവ് കണ്ടെത്തിയതെന്നും അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നു നിർദേശം ലഭിച്ചെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷയെ കരുതി കെട്ടിടം പുനർനിർമിക്കാനാണു തീരുമാനമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

കെട്ടിടം പൊളിക്കുന്നതിന്റെയും പുനർനിർമിക്കുന്നതിന്റെയും പൂർണ ചെലവ് കമ്പനി തന്നെ വഹിക്കും. 20 മാസം കൊണ്ട് ഉടമകൾക്കു പുനർനിർമിച്ചു കൈമാറാനാണു ലക്ഷ്യമിടുന്നത്. ഫ്ലാറ്റ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
SUMMARY: Construction defects; Newly constructed 18-storey building to be demolished

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു, എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും...

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

Related Articles

Popular Categories