ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം. ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിക്കുകയും മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ വിശദീകരണം നൽകുന്നതിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.
കഴിഞ്ഞ 23ന് അപ്ലോഡ് ചെയ്ത് വീഡിയോയാണ് വിവാദത്തിനു കാരണം. സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ ജെൻസീ തലമുറയോട് പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ദശലക്ഷക്കണക്കിനുപേർ കണ്ട വീഡിയോ ആണ് മെറ്റ നീക്കം ചെയ്തത്.
SUMMARY: Meta apologizes for removing Prime Minister’s video
















