71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഒക്ടോബർ 30-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് പുരസ്‌കാര ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നിന്ന് കെ. വെങ്കടരമണ (ബാബാജി), അശോക്, കെ.എസ്. രവീന്ദ്രനാഥ്, ജുഡീഷ്യറി വിഭാഗത്തിൽ മുൻ കർണാടക അഡ്വക്കേറ്റ് ജനറൽ ബി.വി. ആചാര്യ, യക്ഷഗാന കലാകാരൻ ഗോപാല ഗാനിഗ, മാധ്യമ, ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഫോട്ടോ ജേണലിസ്റ്റ് വിശ്വനാഥ് സുവർണ, സാമൂഹിക സേവനത്തിലെ സംഭാവനയ്ക്ക് ‘അഖില ഭാരത തുളു ഒക്കുട’യിലെ എ.സി. ഭണ്ഡാരി, സാഹിത്യത്തിന് എഴുത്തുകാരിയും ഗവേഷകയുമായ ഡോ. ഇന്ദിര ഹെഗ്‌ഡെ എന്നിവർ ഇത്തവണ അർഹരായി.

കല, സാഹിത്യം, സംസ്കാരം, നാടൻകലകൾ, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, സാമൂഹിക സേവനം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. കർണാടകയുടെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ ആദരിക്കുന്നതിനാണ് രാജ്യോത്സവ പുരസ്‌കാരങ്ങൾ നൽകുന്നത്. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രവർത്തകർ, കലാകാരന്മാർ, അധ്യാപകർ, ശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
SUMMARY: Karnataka Rajyotsava Award for 71 people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങി; സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച...

കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊച്ചി: കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന്...

നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കും- കല ബാംഗ്ലൂർ

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച...

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: ഡിആർഡിഒ-യുടെ 39-മത് ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി...

കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി...

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്.-03 ഉപഗ്രഹം ഇന്ന് രാത്രി വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്.-03...

Related Articles

Popular Categories