സ്‌പേസ്‌വാക്ക് പൂര്‍ത്തിയാക്കുന്ന ആദ്യ മലയാളി; ചരിത്രത്തിലേക്ക് ചുവടുവെച്ച്‌ അനില്‍ മേനോൻ

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസ ബഹിരാകാശ സഞ്ചാരി അനില്‍ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ സിസ്റ്റം നവീകരിക്കുന്നതിനായാണ് അദ്ദേഹം 6.5 മണിക്കൂർ നീണ്ട ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. നാസയുടെ മുതിർന്ന ബഹിരാകാശ സഞ്ചാരി ജെസ്സിക മേറും ദൗത്യത്തില്‍ അനില്‍ മേനോനൊപ്പം പങ്കാളിയായി.

നിലയത്തില്‍ പുതിയ ഐ.എസ്.എസ് റോള്‍-ഔട്ട് സോളാർ അറേ (IROSA) സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പണികളാണ് ഇരുവരും പൂർത്തിയാക്കിയത്. പഴയ സോളാർ പാനലുകള്‍ക്ക് പകരമായി കൂടുതല്‍ കാര്യക്ഷമതയുള്ള പുതിയ പാനലുകള്‍ സ്ഥാപിക്കുന്നത് നിലയത്തിന്റെ വൈദ്യുതി ഉത്പാදനം വർധിപ്പിക്കാൻ സഹായിക്കും. ഈ മാസം നാസ ആസൂത്രണം ചെയ്തിരിക്കുന്ന മൂന്ന് ബഹിരാകാശ നടത്തങ്ങളില്‍ ആദ്യത്തേതായിരുന്നു ‘യു.എസ് സ്പേസ്‌വാക്ക് 96’ എന്ന് വിശേഷിപ്പിച്ച ഈ ദൗത്യം.

മലയാളി പിതാവിന്റെയും യുക്രെയ്നിയൻ മാതാവിന്റെയും മകനായ അനില്‍ മേനോൻ അമേരിക്കയിലാണ് ജനിച്ചത്. ഫിസിഷ്യനും മെക്കാനിക്കല്‍ എൻജിനീയറുമായ അദ്ദേഹം സ്പേസ് എക്സിന്റെ ആദ്യ ഫ്ലീറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിലൂടെ സ്വന്തം മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങവേ, അനില്‍ മേനോന്റെ ഈ നേട്ടം ആഗോളതലത്തില്‍ ഇന്ത്യൻ വംശജർ കൈവരിക്കുന്ന മുന്നേറ്റങ്ങളുടെ ഉദാഹരണമായി മാറുന്നു.

SUMMARY: Anil Menon completed his first spacewalk

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

Related Articles

Popular Categories