പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വിജി വിദ്യ (45) ആണ് മരണപ്പെട്ടത്. ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കി. ഈ മാസം 16-നാണ് വിദ്യ ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
തുടർന്ന് ആരോഗ്യനില പെട്ടെന്ന് വഷളാകുകയും സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്റർ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. അതേസമയം, ചികിത്സയില്‍ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണം.
SUMMARY: Young woman dies after arm fat removal surgery; family alleges medical negligence















