ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ.യുടെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളാണ് നെല്ലായ് മുബാറക്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യത്തിലും അദ്ദേഹം എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ രാജി സ്വീകരിച്ച എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ്, പുതിയ സംസ്ഥാന അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എ.എസ്.എ. ഉമറുല്‍ ഫാറൂഖിന് കൈമാറി. ദക്ഷിണേന്ത്യയില്‍ എസ്.ഡി.പി.ഐ.ക്ക് ഏറ്റവും സ്വാധീനവും ശക്തിയുമുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.
SUMMARY: Tamil Nadu SDPI President Nellai Mubarak has resigned















