ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ ഭീഷണിക്കിടെയാണ് ഹൊരട്ടിയുടെ രാജി. കോൺഗ്രസിലെ സലീം അഹമ്മദ് കൗൺസിലിന്റെ പുതിയ ചെയർമാനാകും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് തീരുമാനമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

കർണാടകയില്‍ ഏറ്റവുമധികം കാലം കൗൺസിൽ അംഗമായ നേതാവാണ് ബസവരാജ് ഹൊരട്ടി. തുടർച്ചയായി എട്ടു തവണ എം.എൽ.സി.യായി. നേരത്തെ ജെ.ഡി.എസിലായിരുന്ന ഹൊരട്ടി 2022-ലാണ് ബി.ജെ.പി.യിലെത്തിയത്.

75 അംഗ ലജിസ്ലേറ്റീവ് കൗൺസിലിൽ ഇപ്പോള്‍ കോൺഗ്രസിനാണ് ഭൂരിപക്ഷം. ബി.ജെ.പിക്ക് കൂടുതൽ അംഗബലമുള്ളപ്പോഴാണ് ഹൊരട്ടി സ്പീക്കറായത്. 2023-ൽ കോൺഗ്രസ് സർക്കാർ വന്നിട്ടും കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാൽ ചെയർമാനായി ഹൊരട്ടി തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ഏഴു സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലും വിജയിച്ചതോടെ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമായി. ഇതോടെ ഹൊരട്ടിയെ മാറ്റാൻ കോൺഗ്രസ് നീക്കം നടത്തുകയായിരുന്നു.

13ന് നിയമസഭാ, കൗൺസിൽ സമ്മേളനം ആരംഭിക്കും. പുതിയ ചെയർമാനെയും ഡപ്യൂട്ടി ചെയർമാനെയും 14നു തിരഞ്ഞെടുക്കും. കോൺഗ്രസ് ചീഫ് വിപ് കൂടിയായ സലിം അഹമ്മദ്, മുൻ മന്ത്രി ഉമാശ്രീ എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് കോൺഗ്രസിനായി മത്സരിക്കുന്നത്. അതുവരെ ഹൊറട്ടി പ്രോ ടേം ചെയർമാനായി തുടരും.

തിരഞ്ഞെടുപ്പു കേസിൽ ചിക്കമഗളൂരു എംഎൽസിയും നിയമനിർമാണ കൗൺസിൽ ഉപാധ്യക്ഷനുമായിരുന്ന എം.കെ.പ്രാണേഷിന്റെ അംഗത്വം സുപ്രീം കോടതി കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. 2021 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 6 വോട്ടിനു പ്രാണേഷിനോടു പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗായത്രി ശാന്തെഗൗഡ കോടതിയെ സമീപിച്ച് വിജയം തിരിച്ചു പിടിച്ചതോടെ കൗൺസിലില്‍ കോൺഗ്രസിന് ഒരംഗത്തെ കൂടി ലഭിച്ചിരുന്നു.

SUMMARY: Basavaraj Horati resigns as Karnataka Legislative Council Speaker

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള ആർടിസി ബസ് ബെംഗളൂരുവിന് സമീപം അപകടത്തിൽപ്പെട്ടു; രണ്ട് മരണം, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

ഐഐഎസ്‌സിയിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ...

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ...

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

Related Articles

Popular Categories