കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു സ്ഥാപനത്തിനു മുന്നില്‍ നിന്നായിരുന്നു അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പോലീസ് പറയുന്നത്. പോലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് സഹായിച്ചതിനാണ് മുൻകരുതലായി അജയിന്റെ അറസ്റ്റ് നടക്കാവ് എസ്ഐ എം.പി. വിഷ്ണുരാജും സംഘവും രേഖപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
ളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്ന് പോലീസ് പിടികൂടിയത്നഗരത്തിലെ താളിക്കാവിലുള്ള അഭിഭാഷകയുടെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: Crowdfunding to help Arjun Ayanki; Brother Ajay arrested
















