വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാസറഗോഡ് ജില്ലയിലെ എയുപി സ്‌കൂള്‍ പള്ളത്തടുക്കയിലെ അധ്യാപകന്‍ ഗുരുപ്രസാദിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സ്വാതന്ത്രസമരദിനാഘോഷത്തിന്‍റെ ഭാഗമായി ഉപജില്ല തലത്തിൽ എൽപി വിഭാഗത്തിൽ വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം ഉയർന്നത്. മഞ്ചേശ്വരം, കുമ്പള, കാസറഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും അധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യവും അതിന്‍റെ ഉത്തരവുമാണ് വിവാദത്തിന് കാരണമായത്. അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഈ ചോദ്യത്തിന്‍റെ ഉത്തരം വി.ഡി. സവർക്കർ എന്നാണ് രേഖപ്പെടുത്തിയത്.

ഇതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
അതേസമയം അധ്യാപകനെതിരെ നടപടിയെടുത്തതില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഗുരുപ്രസാദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുരന്ദ്രേന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി. ഡി. സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീര്‍ഘകാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. ശമ്പളവും മറ്റാനുകൂല്യങ്ങളും പലിശ സഹിതം അദ്ദേഹത്തിന് കിട്ടും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യും. വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ തോറ്റു തുന്നം പാടും. കാത്തിരുന്ന് കാണാം – സുരേന്ദ്രന്‍ വ്യക്തമാക്കി.

SUMMARY: Questioned for praising VD Savarkar; Teacher suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

Related Articles

Popular Categories