6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കർഷകർക്കാശ്വാസമായി വൻ പ്രഖ്യാപനവുമായി ടിവികെ സർക്കാർ. 6,220 കോടി രൂപയുടെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു. ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ‘തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ ജീവനും കർഷകർ ജീവനാഡിയുമാണ്. കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാദ്ധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും കർഷകർക്ക് ഉടൻ ആശ്വാസം നല്‍കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്’- മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ പുതിയ പ്രഖ്യാപനം പ്രകാരം സഹകരണ ബാങ്കുകളില്‍ നിന്ന് 75,000 രൂപവരെ വായ്‌പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കുമിടയില്‍ വായ്‌പയെടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും.

ഒരു ലക്ഷത്തിനുമുകളില്‍ വായ്‌പയെടുത്തവർക്ക് 35,000 രൂപയുടെ ഇളവാണ് ലഭിക്കുക. 2,38,264 കർഷകർക്കാണ് നേട്ടമുണ്ടാവുക. ഇളവുകള്‍ക്കായി 953.06 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തും. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് 6,220 കോടി രൂപയാകും. നേരത്തെ ടിവികെ സർക്കാർ 50,000 രൂപവരെയുള്ള വായ്‌പകള്‍ എഴുതിത്തള്ളിയിരുന്നു. പിന്നീട് കർഷക സംഘടനകളുമായി നടത്തിയ ചർച്ചകള്‍ക്കുശേഷം പദ്ധതി വിപുലീകരിക്കുകയായിരുന്നു.

SUMMARY: Chief Minister Vijayan announces a waiver of agricultural loans worth ₹6,220 crore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

ബീച്ചില്‍ വിനോദയാത്രക്കെത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ...

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

Related Articles

Popular Categories