സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ യുവാവ് മരിച്ചു. ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന നവീനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.
സിഗ്നലിൽ നവീൻ സ്കൂട്ടറിൽ കാത്തുനിൽക്കുന്നതിനിടെ പിന്നിൽ നിന്ന് അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ദൂരത്തേക്ക് തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ നവീൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നവീൻ ബാർബർ ഷോപ്പിൽ ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ 63കാരനായ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ജീവൻ ഭീമനഗർ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: A car crashes into a bike stopped at a signal; A tragic end for a 33-year-old youth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര...

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ...

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ്...

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ ധാരകൾ ഒരേ വേദിയിൽ; ‘ഗുരുസ്മരണ-2026’- സംഗീത പരിപാടി ഇന്ന്

ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

Related Articles

Popular Categories