തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയായി. കഴിഞ്ഞ ദിവസം പവന് 1,280 രൂപ വർധിച്ച് 94,160 രൂപയിലെത്തിയിരുന്നു. ഈ നിരക്കില്‍ നിന്നാണ് ഇന്ന് ഇടിവുണ്ടായത്. ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് വിപണിയിലെ പുതിയ മാറ്റം. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 25-നായിരുന്നു.
അന്ന് പവന് 90,400 രൂപയായിരുന്നു വില. നവംബർ 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയാണ് (പവന് 1,07,080 രൂപ) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
SUMMARY: Gold rate is decreased















