വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു

കല്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ (എം.ഡി) ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് നിർണായക നടപടി. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആന്റോയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എക്സൈസ് പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടത്.

എന്നാല്‍ ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട കോടതി 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. റെയ്ഡില്‍ പിടിച്ചെടുത്ത വിദേശ നിർമ്മിത മദ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതേസമയം, അറസ്റ്റില്‍ എക്സൈസ് നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മുൻ നിലപാട് തന്നെയാണ് പ്രതിഭാഗം കോടതിയില്‍ ആവർത്തിച്ചത്.

റെയ്ഡ് നടക്കുമ്പോള്‍ ആന്റോ അഗസ്റ്റിൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും എറണാകുളത്തായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചോദ്യം ചെയ്യലിനായി 24 മണിക്കൂർ സമയം എക്സൈസിന് അനുവദിക്കുകയായിരുന്നു.

SUMMARY: Case involving seizure of liquor from home: Anto Augustine remanded to Excise custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്ഫോടന ശബ്ദം, ജനങ്ങളോട് വീടുകളില്‍ തുടരാൻ നിര്‍ദേശം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന...

മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി....

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

കൊല്ലം: കാണാതായ വിദ്യാർഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

Related Articles

Popular Categories